തലശേരി അഷ്റഫ് കൊലക്കേസ് ; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

കണ്ണൂർ തലശ്ശേരിയിൽ 2011 ൽ സിപിഐഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ…

Read More

തലശ്ശേരിയിൽ വിവാഹമോചന പരാതിയുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന് കേസ്; അഭിഭാഷകർ അറസ്റ്റിൽ

വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിലായി. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം.ജെ.ജോൺസൺ, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ് അറസ്റ്റിലായത്. 2023-ൽ അഭിഭാഷകർ ഓഫീസിലും വീട്ടിലുംവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ 2023 ഒക്ടോബർ 18-ന് ഇരുവർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ഡിസംബർ ഒന്നിന് സുപ്രീംകോടതി മുൻകൂർ ജാമ്യം റദ്ദാക്കി. മുൻകൂർ…

Read More

‘റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്; വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം’: മാർ ജോസഫ് പാംപ്ലാനി

റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് പാംപ്ലാനി പറഞ്ഞു. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂരിൽ കർഷക…

Read More

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ് ; ട്രെയിനിന്റെ ഗ്ലാസ് തകർന്നു

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ തലശ്ശേരിയിൽ വെച്ചുണ്ടായ കല്ലേറിൽ ട്രയിനിന്റെ ഗ്ലാസ് തകർന്നു. കണ്ണൂരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ ആര്‍.പി.എഫും പൊലീസും പരിശോധന നടത്തി.കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് നേരത്തേ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയായിരുന്നു കഴിഞ്ഞ തവണ കല്ല് വന്നുപതിച്ചത്. കാസര്‍കോട്ടു നിന്ന്തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കഴിഞ്ഞ തവണ കല്ലേറുണ്ടായത്. വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടാകുന്ന തുടർച്ചയായ കല്ലേറുകൾ വർധിക്കുകയാണ്. മലപ്പുറത്ത് വെച്ച് തിരൂരിനും…

Read More

ലോട്ടറി കടയിൽ മോഷണം; 12 മൺസൂൺ ബംബർ ടിക്കറ്റ് കവർന്ന് കള്ളൻ

കണ്ണൂർ തലശ്ശേരിയിൽ ലോട്ടറി കടയിൽ നിന്നും ബംപർ ലോട്ടറി ടിക്കറ്റ് മോഷണം പോയി. പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള കടയിലാണ് മോഷണം നടന്നത്. സമീപത്തുള്ള മറ്റ് നാല് കടകളിലും മോഷണം നടത്തിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. പി പി എൽ സ്റ്റോർ, തൊട്ടടുത്തുള്ള പച്ചക്കറി കട, പച്ചക്കറികൾ സൂക്ഷിക്കുന്ന മുറി, ടി സി മുക്കിലെ വൺ ഫോർ വൺ…

Read More

തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ ചികിത്സയ്‌ക്കെത്തിയ മഹേഷ് മദ്യലഹരിയിൽ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ പരാതി. അപകടത്തിൽ പരിക്കേറ്റ മഹേഷ് ഇന്ന് പുലർച്ചെയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. പരിശോധനയിൽ മുറിവ് ഗുരുതരമല്ലെന്ന് കണ്ടെത്തി. നെഞ്ചിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് തൊട്ടു നോക്കിയപ്പോൾ കൈവീശി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. ……………………………………… സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട്…

Read More

കാറിൽ ചാരിനിന്ന ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവം; വധശ്രമത്തിന് കേസ്, യുവാവ് അറസ്റ്റിൽ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്….

Read More

ആറു വയസ്സുകാരൻ കാറിൽ ചാരിനിന്നു; ക്രൂരമായി മർദിച്ച യുവാവ് കസ്റ്റഡിയിൽ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. ആറുവയസുകാരനെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത്. ഇയാളുടെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു…

Read More

ട്വന്റി20 ലോകകപ്പ്; തലശേരിക്കാരൻ യുഎഇ ടീമിനെ നയിക്കും 

ട്വന്റി20 ലോകകപ്പിൽ യുഎഇ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ടീമിന്റെ അമരത്ത് മലയാളി താരം തലശ്ശേരി സ്വദേശി സി.പി.റിസ്‍വാൻ ആണ്.  റിസ്‍വാൻ നയിക്കുന്ന യുഎഇ ടീമിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവുമുണ്ട്.  ആദ്യ മത്സരത്തിൽ നെതർലൻഡ്സാണ് യുഎഇയുടെ എതിരാളികൾ. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ട്വന്റി20 ലോകകപ്പിന് യോഗ്യത നേടുന്നത്.  തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ…

Read More