
ഇഫ്താറിൽ മുസ്ലിംകളെ അപമാനിച്ചെന്ന് നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്ക്കെതിരെ പരാതി
റമദാനിലെ ആദ്യ വെള്ളിയാഴ്ച നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച ഇഫ്താറിൽ മുസ്ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മദ്യപാനികൾ, റൗഡികൾ തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾ ഇഫ്താറിൽ പങ്കെടുത്തെന്നാണ് ചെന്നൈ പോലീസ് കമീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സൗഹാർദം വളർത്താൻ ഉദ്ദേശിച്ചുള്ള ഇഫ്താർ സമൂഹത്തെ മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല ഇതിൽ ഖേദം പ്രകടിപ്പിക്കാത്ത നടന്റെ നടപടി മതവികാരങ്ങളോടുള്ള…