വളാഞ്ചേരിയിലെ ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്‌സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ ഉള്‍പ്പെടെ സ്‌ക്രീനിങ് നടത്തിയിരുന്നു. വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്‌സ് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡിഎംഒ സ്ഥിരീകരിച്ചു. എയ്ഡ്‌സ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മലയാളികളും മൂന്ന് പേര്‍ ഇതരസംസ്ഥാന…