പഹൽ​ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക ഐബി പുറത്തു വിട്ടു

പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക ഇന്റലിജൻസ് ബ്യൂറോ വിഭാ​ഗം തയാറാക്കി. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരെ അടക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. പട്ടികയിൽ ഉൾപ്പെടുന്ന ചിലരുടെ വീടുകൾ ഇതിനോടകം തകർത്തു. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ…

Read More

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇന്നലെത്തേതിന്റെ തുടര്‍ച്ചയായി ഇന്നും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തുകയുണ്ടായി. അതേസമയം തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെയായി 5 ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ലഷ്‌കര്‍ ഇ തയ്ബ (എല്‍ഇടി) കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ വീടുകളാണ് തകര്‍ത്തത്. ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ എല്‍ഇടി പ്രവര്‍ത്തകര്‍ക്കും ആക്രമണവുമായി…

Read More

തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത് പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ

മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത്, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തിലാണ് എന്‍ഐഎ ഉള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തഹാവൂര്‍ റാണെയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ച എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന തഹാവൂര്‍ റാണെയെ ഈ മാസം പത്തിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം…

Read More

രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലെത്തും; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദർശിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലെത്തുമെന്ന് റിപ്പോർട്ട്. അനന്തനാ​ഗിലെത്തുന്ന രാഹുൽ​ഗാന്ധി, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിക്കുകയും ചെയ്യും. അതേസമയം ഭീകരാക്രമണം ഉണ്ടായ പഹൽ​ഗാമിലേക്ക് പോകാൻ രാഹുലിന് അനുമതി നൽകുമോയെന്നതിൽ വ്യക്തതയില്ല. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തേ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ​ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഇന്ന്…

Read More

പഹൽഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ മത്സരത്തിൽ ആഘോഷങ്ങളില്ല

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കി. മരിച്ചവരോട് ആദര സൂചകമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും കളത്തിലിറങ്ങുക. മാച്ച് ഒഫീഷ്യൽസും ആംബാൻഡ് അണിയും. കളിക്ക് ശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയർ ലീഡർമാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. എട്ട് കളികളിൽ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യൻസ്…

Read More

ഭീകരാക്രമണം നടന്ന ദിവസം എർദോഗനുമായി കശ്മീർ ചർച്ച ചെയ്ത് പാക് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോ​ഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലെ പാകിസ്ഥാൻ സന്ദർശന…

Read More

പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണമെന്ന് ഒവൈസി

പഹൽഗാം ഭീകരാക്രമണം അപലപനീയമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പം നിൽക്കുന്നു. നിഷ്കളങ്കരായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് ഇന്റലിജൻസിന്റെ വീഴ്ച്ചയാണ്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണം എന്ന് ഒവൈസി പ്രതികരിച്ചു. ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 29 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ്…

Read More

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ജമ്മു കാശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. എന്നാൽ പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു. പഹൽഗാമിലെ ദാരുണമായ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയിൽ നിന്ന് ടൂറിസ്റ്റുകള്‍ പലായനം ചെയ്യുന്നത്…

Read More

സൊമാലിയയിൽ ഭീകരാക്രമണം; നാല് യുഎഇ സൈനികർ കൊല്ലപ്പെട്ടു

സൊ​മാ​ലി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ല് യു.​എ.​ഇ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു ബ​ഹ്​​റൈ​ൻ ​​സൈ​നി​ക​നും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട യു.​എ.​ഇ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ബൂ​ദ​ബി അ​ൽ​ബ​ത്തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. പ്ര​ത്യേ​ക സൈ​നി​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ച​നം…

Read More