കാട്ടാനയെ കണ്ട് ഭയന്നോടി; വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ വീടിനുസമീപം എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭയന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. തുരത്തിയോടിക്കാന്‍ ശ്രമിക്കവെ ആന തിരിഞ്ഞുനിന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയ കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30-നായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു കുഞ്ഞപ്പന്‍. ഇതിനിടെ ഓടിക്കാന്‍ എത്തിയവര്‍ക്കുനേരെ ആന തിരിഞ്ഞുനിന്നു. പെട്ടെന്ന് ഭയന്നുപോയ കുഞ്ഞപ്പന്‍ വീട്ടിലേക്ക് ഓടിക്കയറുകയും ശേഷം കുഴഞ്ഞു വീഴുകയും ചെയ്തു. പിന്നാലെ പെരുവാരൂരില്‍ ആശുപത്രിയില്‍…

Read More