
കേരളം ചുട്ടുപൊള്ളുന്നു; താപനില 2-4 °സെലഷ്യസ് കൂടുതൽ ഉയരാൻ സാധ്യത: ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 2025 ഫെബ്രുവരി 28, മാർച്ച് 01 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 °സെലഷ്യസ് വരെയും കാസറഗോഡ് ജില്ലയിൽ ഉയർന്ന താപനില 38° സെലഷ്യസ് വരെയും രേഖപ്പെടുത്തി. കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയുമാണ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 – 4 °സെലഷ്യസ് കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന്…