
ഒമാനിൽ വേനൽ നേരത്തെ എത്തി, കൂടുതൽ താപനില സോഹാറിൽ
ഒമാനിൽ ഇപ്രാവശ്യം വേനൽ നേരത്തെ എത്തി, ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് സോഹാറിലാണ്. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില 41.9°C ആയിരുന്നു. ഏപ്രിൽ 9 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി വിലായത്തുകളിൽ 40°C ന് മുകളിൽ താപനില രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു, തിങ്കളാഴ്ച സൊഹാറിൽ രേഖപ്പെടത്തിയത് 41.9 ഡിഗ്രി സെൽഷ്യസാണ്. ഹംറ അദ് ദുരുവിൽ 41.1°C, ഫഹൂദിൽ 40.9°C ജലൻ…