
‘മാർക്കോ’ ടെലിവിഷൻ പ്രദർശനാനുമതി തടഞ്ഞ് സിബിഎഫ്‌സി
തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) പ്രദർശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിരസിച്ചു. റീജണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ചിത്രം ഒടിടിയിൽ നിന്ന് പിൻവലിക്കാനും സിബിഎഫ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാർക്കോ…