സുരക്ഷാ ഭീഷണി; രണ്ട് പ്രധാന നഗരങ്ങളിൽ ടെലഗ്രാം ആപ്പ് പൂർണമായും നിരോധിച്ച് റഷ്യ

സുരക്ഷാ ഭീഷണിയെത്തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ടെലഗ്രാം നിരോധിച്ചു. ഒരു വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. തീവ്രവാദം വർദ്ധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിൽ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. ‘ശത്രുരാജ്യങ്ങൾ പലപ്പോഴും ടെലഗ്രാം ഉപയോഗിക്കാറുണ്ട്. മഖച്‌കല വിമാനത്താവളത്തിലെ കലാപം ഇതിന് ഉദാഹരണമാണ് ‘, ഡാഗെസ്‍താനിലെ ഡിജിറ്റൽ വികസന മന്ത്രി യൂറി ഗംസാറ്റോവ് പറഞ്ഞു. ടെലഗ്രാം ആപ്പിനെ തടയാനുള്ള തീരുമാനം ഫെഡറൽ തലത്തിലാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ ഇതിന്…

Read More

ടെലഗ്രാം ഉപയോഗിക്കുന്നവരാണോ?; ഈ വീഡിയോ തുറന്നാല്‍ അപകടം; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ദര്‍

ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായാണ് റിപ്പോര്‍ട്ട്. ‘ഈവിള്‍ വീഡിയോ’ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ടെലഗ്രാമിൽ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വീഡിയോ ഫയലുകള്‍ വരിക. വീഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിലേക്ക് ഡൗണ്‍ലോഡാകും. ഓട്ടോ ഡൗണ്‍ലോഡ് ഉണ്ടെങ്കില്‍ ചാറ്റ് ഓപ്പണാക്കിയ ഉടന്‍…

Read More

നെറ്റ് ചോദ്യപേപ്പർ ചോർച്ച; ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വരെ വിൽപന നടന്നു

യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്. അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ സിബിഐ എഫ്ഐആറിന്‍റെ പകര്‍പ്പ് ലഭിച്ചു. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ…

Read More

ആപ് സ്റ്റോറില്‍ നിന്ന് വാട്‌സാപും, ത്രെഡ്‌സും നീക്കാൻ ആപ്പിളിനോട് ​ചൈന; നീക്കിയെന്ന് ആപ്പിൾ

ചൈനയിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപും, ത്രെഡ്‌സും നീക്കം ചെയ്തു. ദ് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ നീക്കം ചെയ്ത ആപ്പുകളുടെ പട്ടികയിൽ വാട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാമും, സിഗ്നലും പെടും. ഇക്കാര്യം ആപ്പിള്‍ ശരിവച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്പുകൾ എന്നു പറഞ്ഞാണ് അവ നീക്കംചെയ്യാന്‍ ചൈന തങ്ങളോട് ചൈന ആവശ്യപ്പെട്ടതെന്നാണ് ആപ്പിള്‍ പ്രതികരിച്ചിരിക്കുന്നത്. നീക്കം ചെയ്ത…

Read More

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നുവെന്ന അവകാശ വാദവുമായി കമ്പനി

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്. 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ…

Read More

നഗ്നയായി യുവതിയുടെ വീഡിയോ കോൾ, യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഒടുവിൽ സൈബർ പോലീസിന്റെ പിടിയിൽ

നഗ്ന വീഡിയോ കോൾ വിളിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ വയനാട് സൈബർ പോലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി. ബത്തേരി സ്വദേശിയായ യുവാവിൽ നിന്നും അഞ്ചുലക്ഷം രൂപയാണ് ടെലഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതി തട്ടിയെടുത്തത്. രാജസ്ഥാനിലെ സവായി മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ എന്ന യുവതിയാണ് പിടിയിലായിരിക്കുന്നത്. സൈബർ പോലീസ് അന്വേഷണത്തിനൊടുവിൽ ജയ്പൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം…

Read More

‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ; വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു. ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ്…

Read More