
ലോകത്ത് നടക്കുന്ന ഓൺലൈൻ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണെന്ന് അമിതാഭ് കാന്ത്
ലോകത്ത് നടക്കുന്ന ഓൺലൈൻ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. റൈസിംഗ് ഭാരത് ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം ഡിജിറ്റൽ ഇടപാടുകളെ കുറിച്ച് പറയവേ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക ഉയർച്ചയെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. ഓൺലൈൻ ഇടപാടുകൾ വർധിക്കാനുള്ള പ്രധാന കാരണം ഡിജിറ്റൽ പേയ്‌മെന്റുകളുടെ അതിവേഗത്തിലുള്ള നവീകരണമാണെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. വേഗത്തിലുള്ള പണമിടപാടുകളിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. ആഗോള ഡിജിറ്റൽ ഇടപാടുകളുടെ 50% കൈകാര്യം ചെയ്യാൻ ഇന്ത്യക്ക്…