സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് ശുപാർശ

കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നില്‌ കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനൽ ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം നിലവിലെ 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്…

Read More

ബിയറിന്‍റെ വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര; ലക്ഷ്യം വിൽപന വർധന

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര. ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയാൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ടാക്സ് കൂട്ടിയതിന് പിന്നാലെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന ബ്രൂവറീസ് അസോസിയേഷന്‍റെ പരാതിക്ക് പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ സുപ്രധാന നീക്കം. എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ബിയർ വില കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി നിലവിൽ വന്നത്. മറ്റ് സംസ്ഥാനങ്ങളിലെ…

Read More

അധിക നികുതി ചുമത്തുന്നു: അനുഷ്‌ക ശർമ ബോംബെ ഹൈക്കോടതിയിൽ, ഹർജി നൽകി

അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിൽപന നികുതി നോട്ടിസുകൾക്കെതിരെ ബോളിവുഡ് നടി അനുഷ്‌ക ശർമ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2012-13, 2013-14 സാമ്പത്തിക വർഷങ്ങളിലെ നികുതി അടവ് സംബന്ധിച്ച് വിൽപന നികുതി ഡെപ്യൂട്ടി കമ്മിഷണർ ഇറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് നടി കോടതിയെ സമീപിച്ചത്. അനുഷ്‌കയുടെ ഹർജിക്ക് മറുപടി നൽകാൻ കോടതി, വിൽപന നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും. ഒരു അഭിനേതാവിന് ബാധകമാകുന്നതിലും അധികം നികുതിയാണ് തനിക്കുമേൽ ചുമത്തുന്നതെന്നാണ് അനുഷ്‌കയുടെ വാദം. വിൽപന…

Read More