
താൻസനിയയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഖത്തർ ചാരിറ്റി
ആഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ ഖത്തർ ചാരിറ്റി മുൻകൈയെടുത്ത് നിർമിച്ച രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സാൻസിബാറിലെ ഉൻഗുജ ദ്വീപിലും വടക്കൻ താൻസാനിയയിൽ മവാൻസയിലുമായാണ് 2500ഓളം പേർക്ക് വിദ്യാഭ്യാസ സൗകര്യം നൽകുന്ന സ്ഥാപനങ്ങൾ പൂർത്തിയാക്കിയത്. സ്‌കൂൾ, പള്ളി, ഖുർആൻ പഠനകേന്ദ്രം, താമസ സൗകര്യം എന്നിവ ഉൾപ്പെടെയാണ് സ്ഥാപനങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. ഖത്തർ ചാരിറ്റി നേതൃത്വത്തിൽ 200ഓളം പദ്ധതികളാണ് താൻസാനിയയിൽ പുരോഗമിക്കുന്നത്. വീടുകൾ, വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്.