കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ

തമിഴ്നാട്ടിൽ മറ്റൊരു ഭാഷായുദ്ധം ഉണ്ടാക്കരുതെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, ആയിരക്കണക്കിന് തമിഴർ തമിഴ് ഭാഷക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിലോ അവരുടെ ഭാവിയിലോ രാഷ്ട്രീയം കാണരുത്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നിവക്കെതിരെ ഡി.എം.കെ ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാറിനെതിരെ ഉദയനിധി കടുത്ത ഭാഷയിൽ തുറന്നടിച്ചത്. ‘തമിഴ്‌നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ…

Read More

കുറവ സംഘത്തിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറാനി ഗ്യാങ് ; ഇടുക്കി നെടുങ്കണ്ടത്ത് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളിൽ മോഷണം പതിവാക്കിയവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരക്കടുത്ത് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജുവെൽസിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ ഹൈദർ, സ്വർണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം…

Read More

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന പ്രസ്താവന എന്ത് അടിസ്ഥാനത്തിൽ?; തമിഴ്നാടിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട്…

Read More

പരിഗണന ചെന്നൈയ്ക്ക് മാത്രമെന്ന് പരാതി; മഴക്കെടുതി വിലയിരുത്താനെത്തിയ മന്ത്രി പൊന്മുടിക്ക് നേരെ ചെളിയേറ്

തമിഴ്നാട്ടിൽ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.   നാശനഷ്ടങ്ങൾ വിലയിരുത്താനായി എത്തിയ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാറിൽ നിന്ന് പുറത്തിറങ്ങാതെ നാട്ടുകാരോട് മഴക്കെടുതിയെ കുറിച്ച് ചോദിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. മകനും കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  സർക്കാർ ചെന്നൈയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ…

Read More

ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ കനത്ത മഴ: ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. ശനിയാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്ന് കണക്കുകൂട്ടുന്ന ഫെഞ്ചലിന് മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ ചൈന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്-പുതുച്ചേരി തീരത്തെ കാരയ്ക്കലിനും മഹാബലി പുരത്തിനുമിടയ്ക്ക് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈന്നൈ,…

Read More

 ഫിൻജാൽ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, 6 ജില്ലകളിൽ സ്‌കൂളുകൾ അവധി; കനത്ത ജഗ്രത

ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കില്ല. തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത നിര്‍ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.  ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക്…

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു

അദ്ധ്യാപികയെ ക്ളാസ് മുറിക്കുള്ളിൽ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലാണ് സംഭവം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണിയാണ് കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണത്തെ സർക്കാർ സ്‌കൂളിൽ ഇന്നുരാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.എം മദനൻ കുമാർ (30) ആണ് പ്രതി. വിവാഹാഭ്യർത്ഥന നിരസിച്ചതിന് 26കാരിയായ അദ്ധ്യാപികയെ ക്ളാസ് മുറിക്കുള്ളിൽവച്ച് വിദ്യാർത്ഥികളു‌ടെ മുന്നിൽ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ രമണിയെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് അദ്ധ്യാപികയായി രമണി ചുമതലയേറ്റത്. ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി…

Read More

‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’; കൂടുതൽ കുട്ടികളെ ജനിപ്പിക്കൂവെന്ന് എം.കെ സ്റ്റാലിൻ

കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം​ഗത്ത്. കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രം​ഗത്തെത്തിയത്. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം. എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക്…

Read More

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിക്ക് തമിഴ്‌നാട്ടിൽ പീഡനം; കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ തമിഴ്നാട്ടിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാവിലെ തമിഴ്നാട് തേനിയിലാണ് സംഭവം നടന്നത്. പീഡനത്തിനുശേഷം വിദ്യാർത്ഥിനിയെ ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിദ്യാർത്ഥിനി നിലവിൽ ഡിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ കുടുംബം ഏറെ നാളായി ഉത്തമപാളയത്താണ് താമസം. തേനിയിലെ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. തേനിയിൽ നിന്ന് ബസിൽ ഉത്തമപാളയത്തേയ്ക്ക് വരുന്നതിനിടെ ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി യുവതി പിതാവിനെ അറിയിച്ചിരുന്നു. പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ…

Read More

മുല്ലപ്പെരിയാർ ഡാം ഭീഷണിയാണെന്ന പ്രസ്താവന; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തമിഴ്നാട് കോൺഗ്രസ്

മുല്ലപ്പെരിയാർ ഡാം നിലനിൽക്കുന്നത് ഭീഷണിയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ് രംഗത്ത്. സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു. സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെൽവപെരുന്തഗൈ ചോദിച്ചു. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. കേരളത്തിന് ഇനി ഒരു…

Read More