’28-ാം വയസിൽ കുട്ടികളായി; ശേഷം ഞാൻ ഒരു താരത്തിനോ ഹീറോയ്‌ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല എന്ന് തോന്നുന്നു’; ജ്യോതിക

ബോളിവുഡിലും സജീവമാകാനുള്ള ഒരുക്കത്തിലാണിപ്പോൾ നടി ജ്യോതിക. ഡബ്ബ കാർട്ടൽ എന്ന ജ്യോതികയുടെ ഹിന്ദി വെബ് സീരിസും ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് നടി പറഞ്ഞു. ഡബ്ബ കാര്‍ട്ടലിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. “തെന്നിന്ത്യയിൽ ഇത് വലിയൊരു ചോദ്യമാണ്. 28-ാം വയസില്‍ എനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം…

Read More

കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ

തമിഴ്നാട്ടിൽ മറ്റൊരു ഭാഷായുദ്ധം ഉണ്ടാക്കരുതെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, ആയിരക്കണക്കിന് തമിഴർ തമിഴ് ഭാഷക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിലോ അവരുടെ ഭാവിയിലോ രാഷ്ട്രീയം കാണരുത്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നിവക്കെതിരെ ഡി.എം.കെ ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാറിനെതിരെ ഉദയനിധി കടുത്ത ഭാഷയിൽ തുറന്നടിച്ചത്. ‘തമിഴ്‌നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ…

Read More

ലഹരിക്കേസ്: തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Read More

തമിഴ് നടനും നിർമ്മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു

തമിഴ് ചലചിത്ര നടനും നിര്‍മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തേതുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളായിരുന്ന മോഹന്‍ നടരാജന്‍. വിക്രം അഭിനയിച്ച ദൈവ തിരുമകള്‍, വിജയ് നായകനായ കണ്ണുക്കുള്‍ നിലവ്, അജിത്തിന്റെ ആള്‍വാര്‍, സൂര്യയുടെ വേല്‍ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹം. നിര്‍മാണം കൂടാതെ, നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവന്‍, കോട്ടൈ വാസല്‍, പുതല്‍വന്‍, അരമനൈ കാവലന്‍, മഹാനദി,…

Read More

‘എനിക്ക് എയ്ഡ്സ് ആണെന്ന് പറഞ്ഞു പരത്തി’; ദുരനുഭവം വെളിപ്പെടുത്തി മോഹന്‍

തമിഴ് സിനിമ ലോകത്തില്‍ ഒരുകാലത്ത് റൊമാന്‍റിക് ഹീറോയായി വന്ന് ഏറെ വിജയങ്ങള്‍ നേടിയ താരമാണ് മോഹന്‍. 1980 ല്‍ മൂടുംപനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ മോഹന്‍റെ രണ്ടാമത്തെ ചിത്രം നെഞ്ചത്തെ കിള്ളാതെ ആക്കാലത്ത് ഒരുവര്‍ഷത്തോളം തീയറ്ററില്‍ ഓടി. മഹേന്ദ്രനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തമിഴ് സിനിമ ലോകം ബോക്സോഫീസ് വിജയങ്ങളാല്‍ ഇദ്ദേഹത്തെ സില്‍വര്‍ ജൂബിലി സ്റ്റാര്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്.  പലചിത്രങ്ങളും കൈയ്യില്‍ മൈക്ക് പിടിച്ച് ഗാന രംഗങ്ങളില്‍ അഭിനയിച്ചതിനാല്‍ ‘മൈക്ക് മോഹന്‍’…

Read More

മരണാനന്തരം നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനംചെയ്തു

അന്തരിച്ച നടൻ ഡാനിയൽ ബാലാജയുടെ കണ്ണുകൾ ദാനം ചെയ്തു . അടുത്ത ബന്ധുക്കൾ അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തേ തുടർന്ന് ഡാനിയൽ ബാലാജി അന്തരിച്ചത്. അതേസമയം സിനിമാ മേഖലയിലെ നിരവധി പേർ ഡാനിയൽ ബാലാജിക്ക് ഇപ്പോഴും ആദരാഞ്ജലിയർപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമൽഹാസന്റെ മരുതനായകം സിനിമയുടെ മാനേജറായാണ് സിനിമാരംഗത്തേക്കെത്തിയത്. കമൽഹാസന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ വില്ലൻവേഷത്തിലെത്തിയത് ഡാനിയൽ ബാലാജിയായിരുന്നു. ഡാനിയൽ ബാലാജിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് കമൽഹാസൻ അനുസ്മരിച്ചു. യുവാക്കളുടെ മരണത്തിൻ്റെ വേദന വളരെ വലുതാണ്. കണ്ണ് ദാനംചെയ്തതിനാൽ…

Read More

‘ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ബോറടിച്ചു; സൂര്യക്ക് അങ്ങോട്ട് അയച്ചതാണ്, പിന്മാറാനും പറ്റില്ല’; റോഷൻ ആൻഡ്രൂസ്

സംവിധാന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയാണ് റോഷൻ ആൻഡ്രൂസ്. കരിയറിലെ ഹിറ്റ് സിനിമകളെക്കുറിച്ചും പരാജയ സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. നോട്ട്ബുക്ക് ഇറങ്ങിയ സമയത്ത് തിയറ്റിൽ കൂവൽ കേട്ടതിനെക്കുറിച്ച് റോഷൻ ആൻഡ്രൂസ് സംസാരിച്ചു. ഏറ്റവും കൂടുതൽ കൂവൽ കിട്ടിയ സംവിധായകൻ ഞാനായിരിക്കുമെന്ന് പറയാറുണ്ട്. ആ ദിവസം ഇപ്പോഴും ഓർമ്മയുണ്ട്. എന്റെ ഭാര്യ പൂർണ ഗർഭിണിയാണ്. ഞങ്ങൾ ഒരുമിച്ചാണ് പടം കാണാൻ പോയത്. കല്യാണം കഴിഞ്ഞ്…

Read More

‘ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു’: അനുരാ​ഗ് കശ്യപ്

സിനിമകളെല്ലാം ബോളിവുഡിലാണെങ്കിലും ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അനുരാ​ഗ് കശ്യപ്. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സോഫീസിൽ അത്ര വിജയമായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് തുറന്നുസംസാരിച്ചിരിക്കുകയാണ് അദ്ദേഹം. നാ​ഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാ​ഗ് കശ്യപിന്റെ പ്രതികരണം. താൻ റിയലിസത്തിനൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളേപ്പോലെയുള്ളവ ചെയ്യാൻ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ടെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു….

Read More

ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

 ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതിൽ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സ്റ്റാലിൻ. ബില്ലുകളിൽ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി തന്നെ സർവകലാശാല ചാൻസലർ ആകണം എന്നാണ് സർക്കാർ നിലപാട്. ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു. ഒരിടവേളയ്ക്കു ശേഷമാണ് സർക്കാരിനെതിരെ ​ഗവർണർ വിമർശനമുന്നയിച്ചത്. പിറ്റേ ദിവസം തന്നെ ഡിഎംകെ മുഖപത്രത്തിലൂടെ ​ഗവർണർക്ക് ശക്തമായ മറുപടിയും നൽകി. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതിനോടൊപ്പം ​ഗവർണർ ബിജെ പി ആസ്ഥാനത്ത് പോവുന്നതാണ്…

Read More