
ഖത്തറിലെ ടേബ്ൾ ടെന്നിസ് ലോക ചാമ്പ്യൻഷിപ്പ്; ടിക്കറ്റ് വിൽപനക്ക് തുടക്കമായി
മേയ് 17 മുതൽ 25 വരെ ദോഹ വേദിയൊരുക്കുന്ന വേൾഡ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം ഖത്തറിലേക്ക് തിരികെയെത്തുന്ന ടി.ടി ചാമ്പ്യൻഷിപ് ഫൈനൽസിന് ലുസൈൽ ഹാളും ഖത്തർ യൂനിവേഴ്സിറ്റി ഹാളുമാണ് വേദിയാകുന്നത്. ടേബ്ൾ ടെന്നിസിൽ ലോകത്തെ പ്രമുഖ താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉജ്ജ്വല പോരാട്ടങ്ങൾക്ക് സാക്ഷിയാവാനാണ് ഖത്തറിലെ ആരാധകർക്ക് അവസരമൊരുങ്ങുന്നത്. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ് എന്നിവക്കൊപ്പം മിക്സഡ് ഡബ്ൾസിലും മത്സരങ്ങൾ അരങ്ങേറും. ക്യൂ ടിക്കറ്റ്സ് വഴി ആരാധകർക്ക്…