
പിഴകളും ഫീസും ഗഡുക്കളായി അടക്കാം; ‘ടാബി’ വ്യാപകമാക്കി ആർ.ടി.എ
ട്രാഫിക് പിഴകൾ മുതൽ ലൈസൻസ് പുതുക്കാനുള്ള ഫീസ് വരെ നാല് ഗഡുക്കളായി അടക്കാനുള്ള ‘ടാബി’ സംവിധാനം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യാപകമാക്കുന്നു. ആർ.ടി.എയുടെ എല്ലാ ഡിജിറ്റൽ സംവിധാനത്തിലും ഇനിമുതൽ ടാബി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് സൗകര്യമുണ്ടാകും. നേരത്തേ കിയോസ്കുകളിൽ മാത്രമാണ് ഇതിന് സൗകര്യമുണ്ടായിരുന്നത്. ആർ.ടി.എ വെബ്സൈറ്റ്, ആർ.ടി.എ ആപ്, നോൽ പേ ആപ് എന്നിങ്ങനെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളിലും ടാബി ലഭ്യമാകും. 170 സേവനങ്ങളുടെ ഫീസ് അടക്കുന്നതിന് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നതാണ് നടപടി. നാലു…