
ആദ്യ ട്വൻ്റി-20 യിൽ ഇന്ത്യയോട് ഇംഗ്ലണ്ട് തോറ്റതിന് കാരണം പുകമഞ്ഞെന്ന് ഹാരി ബ്രൂക്ക്
ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണം പുകമഞ്ഞെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. കൊല്‍ക്കത്തയിലെ പുകമഞ്ഞില്‍ ഇന്ത്യൻ സ്പിന്നര്‍മാരുടെ പന്തുകള്‍ മനസിലാക്കാന്‍ കഴിയാതിരുന്നതാണ് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചക്ക് കാരണമായതെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഹാരി ബ്രൂക്കിനെയും ജോസ് ബട്‌ലറെയും ലിയാം ലിവിംഗ്‌സ്റ്റണെയും വീഴ്ത്തി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തി മികച്ച ബൗളറാണെന്നും എന്നാല്‍ കൊല്‍ക്കത്തയിലെ പുകമഞ്ഞ് കാരണം വരുണിന്‍റെ ഗൂഗ്ലികള്‍…