’27 വർഷത്തിനുശേഷം ഡൽഹി പിടിച്ചെടുത്തു; അടുത്ത ലക്ഷ്യം ബംഗാൾ’; മമതയ്ക്ക് മുന്നറിയിപ്പ് നൽകി സുവേന്ദു അധികാരി

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നറിയിപ്പ് നൽകി മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മമതയ്ക്ക് മുന്നറിയിപ്പ് നൽകിയത്. നീണ്ട 27 വർഷത്തിനുശേഷമാണ് ബിജെപി ഡൽഹിയിൽ വീണ്ടും അധികാരത്തിൽ വരാൻ പോകുന്നത്. ഡൽഹിയിൽ നമ്മൾ ജയിച്ചു. അടുത്ത ലക്ഷ്യം ബംഗാളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പറഞ്ഞു. ‘ബംഗാളികൾ കൂടുതലായുളള ഡൽഹിയിലെ പല സ്ഥലങ്ങളിലും ഞാൻ പ്രചാരണത്തിനായി പോയിരുന്നു. അവിടെയെല്ലാം ബിജെപി വിജയിച്ചു. അവിടെയുളള അടിസ്ഥാന സൗകര്യങ്ങൾ മോശം…

Read More