
കർണാടക നിയമസഭയിൽ പ്രതിഷേധം; 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ കർണാടകയിൽ സസ്പെൻഡ് ചെയ്തു. സ്പീക്കർക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് 18 എംഎൽഎമാർക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. ബഡ്ജറ്റ് ചർച്ചയുടെ അവസാനമാണ് പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടന്നത്. സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎൽഎമാർ പേപ്പറുകൾ കീറിയെറിഞ്ഞതിന് പിന്നാലെ സ്പീക്കർ യു റ്റി ഖാദർ നടപടികൾ 10 മിനിറ്റ് സമയത്തേക്ക് നിർത്തിവയ്ക്കുകയും പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് നീക്കുകയുമായിരുന്നു ചെയ്തത്. കഴിഞ്ഞ ദിവസമാണ് 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ…