
സുശാന്ത് സിങ്ങിന്‍റെ മരണം; സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് കോൺഗ്രസ്
നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വസ്തുതകൾ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കോൺഗ്രസ്. 2020 ആഗസ്റ്റ് 5നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നാല് വർഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ സാവന്ത് ചോദിച്ചു. “മൂന്ന് അന്വേഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പലരും പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അന്തിമ ഫലം സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല” -സാവന്ത് പറഞ്ഞു. മുംബൈ പൊലീസിന്‍റെയും എയിംസിന്‍റെയും റിപ്പോർട്ടുകൾ വകവെക്കാതെ ബി.ജെ.പി…