
‘സിനിമയുടെ ബഡ്ജറ്റിനെകുറിച്ചുള്ള പ്രസ്താവന ഉചിതമല്ല; വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ’: സുരേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് സാന്ദ്ര തോമസ്
സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിർമാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പ്രതികരിച്ചു. ഈ രീതിയിൽ വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. പ്രശ്നങ്ങൾ സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണം. മലയാള സിനിമയുടെ ഉയർന്ന ബജറ്റിനെ കുറിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ പ്രസിഡന്റ് ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പിരയിലാണെന്നും സാന്ദ്ര തോമസ് പരിഹസിച്ചു. ഒരു സിനിമയുടെ ബഡ്ജറ്റിനെകുറിച്ചുള്ള സുരേഷ് കുമാറിന്റെ പ്രസ്താവന ഉചിതമല്ല എന്നാൽ പത്രസമ്മേളനത്തിൽ…