
താരങ്ങൾക്ക് അവരുടെ മൂല്യമുണ്ട്; അത് നൽകേണ്ടിവരുമെന്ന് മന്ത്രി
മലയാള സിനിമയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തെ പരോക്ഷമായി തള്ളികൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാൽ, അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞുതീര്‍ക്കട്ടെയെന്നും മന്ത്രി പറഞ്ഞു. അവർ ഉന്നയിച്ച മൂന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തു ധാരണയുണ്ടാക്കും. മറ്റൊന്ന് അതിനകത്തെ പ്രശ്നങ്ങൾ ആണ്. അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്നും എല്ലാ സിനിമയും ലാഭകരമാകണമെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. നിർമാതാക്കൾ സർക്കാരിനോട് ഉന്നയിച്ച…