ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിനുള്ള സ്‌റ്റേ പൂരപ്രേമികളുടെ വിജയം; സന്തോഷമുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ നൽകിയതിൽ സന്തോഷമുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.ഇത് പൂരപ്രേമികളുടെ വിജയമാണ്.ജനങ്ങളുടെ ആവശ്യം സുപ്രീം കോടതി മനസിലാക്കി. പൂരപ്രേമികളായ ജനങ്ങളുടെ വികാരമാണ് കോടതി  മനസിലാക്കിയത്.ഇത് ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ല.വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നു.ഉത്സവങ്ങളും വേലകളും പൂരവും നന്നായിട്ട് നടത്താൻ സാധിക്കണം സന്നിധാനത്ത് എത്തിയപ്പോഴാണ്  കോടതിയുടെ ഉത്തരവ് അറിഞ്ഞത്.എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ നന്ദിയുണ്ട്..കപട മൃഗസ്നേഹികൾക്ക് ഇതൊരു പാഠമാവട്ടെ.സന്നദ്ധ സംഘടനകളുടെ വരുമാന സ്ത്രോതസിൽ അന്വേഷണം വേണമെന്നും…

Read More

തൊണ്ടി മുതൽ കേസ്; തുടർ നടപടിയാകാമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി

മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണം.  ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്….

Read More

മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമർശം; ഗുജറാത്ത് സർവകലാശാലയുടെ മാനനഷ്ടക്കേസിൽ കെജ്‍രിവാളിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ നൽകിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. മാനനഷ്ടക്കേസിൽ നൽകിയ സമൻസ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുൻ ഡൽഹി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ നടപടികൾ ചോദ്യം ചെയ്ത് നേരത്തെ കേസില്‍ ഉൾപ്പെട്ട സഞ്ജയ് സിംഗ് സമർപ്പിച്ച ഹർജി ഈ വർഷം ഏപ്രിലിൽ സുപ്രീം കോടതി തള്ളിയിരുന്നു….

Read More

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം; മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. രാജ്യത്തെ മദ്രസ ബോർഡുകൾ നി‍ര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു…

Read More

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല; മതാചാരം വ്യക്തിപരമെന്ന് ഹൈക്കോടതി

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഭരണഘടനയാണ് ഏറ്റവും ഉന്നതമെന്നും ഹൈക്കോടതി. ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർഥിനി മുസ്ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്‌തെന്നും പരാമർശിച്ച് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചതിനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. നിയമ വിദ്യാർഥിനിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ…

Read More

ഇസ്രായേൽ ദീർഘകാലം നിലനിൽക്കില്ല; ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് ആയത്തുല്ല അലി ഖമേനി

ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രായേൽ ദീർഘകാലം നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ശേഷമായിരുന്നു 85കാരനായ ഖമേനി ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഖമേനി ഇത്തരത്തിലൊരു പ്രഭാഷണം നടത്തുന്നത്.  ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഖമേനിയുടെ കൈവശം റഷ്യൻ നിർമ്മിത ഡ്രാഗുനോവ് റൈഫിൾ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇറാൻ സൈന്യത്തിന്റെയും രാജ്യത്തെ…

Read More

ഇ.പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇപി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.  കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹർജിയെന്ന് വിലയിരുത്തിയാണ് ഹർജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങൾ കോൺഗ്രസാണോ സിപിഎം ആണോ എന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകനോട് ആരാഞ്ഞു.

Read More

വാപ്പയ്‌ക്കായി സുപ്രീം കോടതി വരെ പോകും: മകൻ നിസാർ മാമുക്കോയ

മാമുക്കോയക്ക് നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകുമെന്ന് മകൻ നിസാർ മാമുക്കോയ. അപവാദം പറഞ്ഞുനടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തിൽ ഇതുവരെ സിനിമയിൽ കണ്ടിട്ടില്ല. കമ്മിഷണർ ഓഫീസർ സ്ഥിരമായിട്ട് പായസം വിൽക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. പക്ഷേ പൊലീസുകാർ ആരും ഇതുവരെ അവരെ കണ്ടിട്ടില്ല. ഇനി, കാലങ്ങളായി അവിടെ പായസം കൊടുക്കുന്ന ആളാണെങ്കിൽ അവർക്ക് സംഭവിച്ചത് അവിടുത്തെ റൈറ്ററോടെങ്കിലും പറയാമായിരുന്നില്ലേ? അതും സംഭവിച്ചില്ലെന്ന് നിസാർ പറയുന്നു. ”354 നിയമമൊക്കെ നിൽക്കുന്നത് കുടുംബത്തിൽ പിറന്ന…

Read More

തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശം: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേൾ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. തരൂരിന്റെ വാക്കുകൾ തന്റെ മതവിശ്വാസം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന് 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.Trial proceedings in the Scorpion’ reference…

Read More

കേരളാ ഹൈക്കോടതിയിലെ പരിപാടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ പങ്കെടുക്കില്ല

കേരളാ ഹൈക്കോടതിയിലെ പരിപാടിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ് പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നുളള അറിയിപ്പ്. പകരം സുപ്രീം കോടതി ജഡ്ജ് ബി ആർ ഗവായ് പങ്കെടുക്കും. ഹൈക്കോടതിയുടെ ഡിജിറ്റൽ കോർട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നിലപാട്. കോടതിയിൽ ഈ ഫൈലിങ്ങും…

Read More