‘ആശാ വർക്കർമാരുടെ സമരം ന്യായം’; ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണം: ആനി രാജ

ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. എളമരം കരീമിന്‍റെ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണം. സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ പറഞ്ഞു. പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വർക്കർമാരുടെ സമരത്തെ സിപിഎം തള്ളിയിരുന്നു. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് എളമരം കരീം ആരോപിച്ചു.  തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം….

Read More

ന​ഗ്നത ഒരു കലാരൂപം, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്റെ ഭാര്യയെ; ഗ്രാമി തോറ്റെന്ന് കാനിയേ വെസ്റ്റ്

ഗ്രാമി പുരസ്‌കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ച് വിവാദം ഉണ്ടാക്കിയ ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ​ഗായകനുമായ കാനിയേ വെസ്റ്റ് രം​ഗത്ത്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും ന​ഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ പറഞ്ഞു. വേദിയിൽ നഗ്നത പ്രദർശിപ്പിച്ചപ്പോൾ കടുത്ത വിമർശനം ഉയർന്നതോടെ ബിയാങ്കയ്ക്കൊപ്പം കാനിയേയും പുറത്തുപോയിരുന്നു. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണെന്നും ​ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അപ്രസക്തമായെന്നുമാണ് കാന്യേ പറയുന്നത്. ഞങ്ങൾ ​ഗ്രാമിയെ തോൽപ്പിച്ചു എന്നാണ്…

Read More

സിറിയൻ ജനതയ്ക്ക് പൂർണ പിന്തുണയുമായി സൗ​ദി അറേബ്യ

ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തെ നി​ഷ്​​കാ​സ​നം ചെ​യ്ത്​ പ്ര​തി​പ​ക്ഷ മു​ന്നേ​റ്റം ന​ട​ന്ന സി​റി​യ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്ന​താ​യി സൗ​ദി അ​റേ​ബ്യ. സി​റി​യ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​യാ​നും സി​റി​യ​ൻ ഭ​ര​ണ​സം​വി​ധാ​നം സ്വീ​ക​രി​ച്ച ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. സി​റി​യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​വി​ടത്തെ ജ​ന​ത​ക്കും അ​വ​രു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും വി​ഭ​ജ​ന​ത്തി​ലേ​ക്കും വ​ഴു​തി​വീ​ഴു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്നത​ര​ത്തി​ൽ സി​റി​യ​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ഐ​ക്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള…

Read More

‘ശോഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല, സതീഷിന് പിന്നിൽ ശോഭയാണെന്ന് വിശ്വസിക്കുന്നില്ല’; കെ സുരേന്ദ്രൻ

കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ സുരേന്ദൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഞാനൊരിക്കലും ഇത് വിശ്വസിക്കില്ല, എന്റെ സഹപ്രവർത്തകയെ, പാർട്ടിയുടെ നേതാവിനെ ഒരു കാരണവശാലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാവരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരി പോലും ഞാൻ വിശ്വസിക്കില്ല. ശോഭ സുരേന്ദ്രന് ഇതിൽ ഒരു പങ്കുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്….

Read More

സരിൻ പറഞ്ഞത് ശരി, എൽ.ഡി.എഫിന് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ ഷാഫിക്ക് പോയി; എ.കെ.ബാലൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാർ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ അഭിപ്രായം ആവർത്തിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. സരിൻ പറഞ്ഞതിൽ ഒരു അപകടവുമില്ല. സി.പി.എമ്മിന്റെയോ എൽ.ഡി.എഫ്. ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങൾക്കുണ്ട്. ആ വോട്ടിന്റെ ഒരുഭാഗം കോൺഗ്രസിലേക്ക് പോയി. ബി.ജെ.പി. ജയിക്കാൻ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി. ഇപ്പോൾ മുന്നാം സ്ഥാനത്ത് പോലുമില്ല. വേറെ ആരെങ്കിലുമുണ്ടെങ്കിൽ അവരായിരിക്കും മൂന്നാമത് എത്തുക. ഇവിടെ…

Read More

‘പി.പി. ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെ; പക്ഷേ, യാത്രയയപ്പ് യോഗത്തിൽ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു’: എം.വി ജയരാജൻ

ഡിഎം നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. എന്നാൽ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അതേപടി മാധ്യമങ്ങളോട് ആവർത്തിച്ചു എന്നതല്ലാതെ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. ദിവ്യക്കെതിരായി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങി. ‘‘ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമാണ്. ജില്ലാ പഞ്ചായത്ത്…

Read More

പാലക്കാട് ശോഭയോ?; സ്ഥാനാർത്ഥി ആക്കണമെന്ന് നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ചർച്ചകൾ സജീവമാകുന്നു. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്. ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന. ഇന്ന് ചേർന്ന ജില്ലാ…

Read More

മുന്നണി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥി ആരായാലും പിന്തുണയ്ക്കും; ഹരിയാനയിലെ തിരിച്ചടിക്കു പിന്നാലെ ഉദ്ധവ് താക്കറെ

സഖ്യകക്ഷികളായ കോൺഗ്രസോ എൻസിപി പവാർ വിഭാഗമോ പ്രഖ്യാപിക്കുന്ന ഏത് മുഖ്യമന്ത്രി സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഹരിയാനയിൽ കോൺഗ്രസിനു തിരിച്ചടിയായ ഫലം വന്നതിനു പിന്നാലെയാണ് സംസ്ഥാനത്തെ ‘രക്ഷിക്കാനായി’ ഉദ്ധവിന്റെ ഈ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആ സ്ഥാനത്തേക്കു സഖ്യകക്ഷികൾ നിശ്ചയിക്കുന്നയാളെ താൻ അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫലം വന്നശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണ് തങ്ങളുടെ രീതിയെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും പവാർ വിഭാഗം എൻസിപിയും ആ…

Read More

ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം; മനാഫ് മനുഷ്യനാണ്, യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി കാണാൻ കഴിയില്ല: അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തി സംവിധായകന്‍ അഖില്‍ മാരാര്‍. യുട്യൂബ് ചാനല്‍ തുടങ്ങിയത് മഹാപരാധമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താന്‍ കണ്ടകാഴ്ചയില്‍ മനാഫ് മനുഷ്യനാണെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു. അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:   ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം… യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല.. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍…

Read More

‘ചോദ്യങ്ങൾക്ക് മറുപടി വേണം’; അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസി ഫ്ലക്സ്

ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പിവി അൻവർ എംഎൽഎയെ അനുകൂലിച്ചു നിലമ്പൂരിൽ ഐഎൻടിയുസിയുടെ ഫ്ലക്സ് ബോർഡ്. മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐഎൻടിയുസിയുടെ ഫ്ലക്സിലുള്ളത്. അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്നും എഡിജിപി -ആർഎസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ബോർഡിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.  അതേസമയം, എൽഡിഎഫ് വിട്ട പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാനാണ് യുഡിഎഫ് തീരുമാനം….

Read More