
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുക
കേരളത്തിൽ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റമസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. റമസാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റമസാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി (കെ എൻ എം )ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവിയാണ് അറിയിച്ചത്. കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ വിശുദ്ധമാസമായ റമദാനിലുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. മാസപ്പിറവി വെള്ളിയാഴ്ച കാണാത്ത സാഹചര്യത്തിൽ ഞായറാഴ്ചയാകും കേരളത്തിൽ…