
ഒമാൻ ദേശീയ ദിനാഘോഷം ; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ച് സുൽത്താൻ
ദേശീയദിനാഘോഷത്തേടനുബന്ധിച്ച് മന്ത്രിമാർ, ഉന്നതർ, പ്രഗല്ഭർ തുടങ്ങിയവർക്ക് രാജകീയ മെഡലുകൾ നൽകി. ദേശീയ കടമ നിർവഹിക്കുന്നതിലുള്ള അവരുടെ പങ്കിനെ അഭിനന്ദിച്ചാണ് അൽബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഒമാൻ സിവിൽ ഓർഡർ സെക്കൻഡ് ക്ലാസ് മെഡലുകൾ ഏറ്റുവാങ്ങിയവർ: സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സഈദ്, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, പ്രൈവറ്റ് ഓഫിസ്…