പഞ്ചസാര വേണ്ട, തേൻ ആവാം; ​ഗുണങ്ങൾ നിരവധി

പഞ്ചസാരയെക്കാള്‍ തേന്‍ ആരോഗ്യകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്‍ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നംതേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം,…

Read More

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയോ ?; ഈ ജ്യൂസുകൾ ഉപയോ​ഗിച്ച് കുറക്കാം

ചിട്ടയില്ലാത്ത ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. പ്രമേഹം ഉള്ളവര്‍‌ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. അവക്കാഡോ ജ്യൂസ് കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. മിന്‍റ് – ലൈം ജ്യൂസ്….

Read More

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്; ഐസിഎംആര്‍

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍.ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ പറയുന്നു. കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ ​പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്. നോ-കൊളസ്‌ട്രോള്‍ എന്ന പേരിൽ ഇറങ്ങുന്ന ഭക്ഷണങ്ങളിൽ…

Read More