
എനിക്ക് ക്യാൻസർ വരാൻ കാരണം അൽഫാമാണ്; കരിഞ്ഞ ഭാഗം ഒരുപാട് ഇഷ്ടമാണ്: വെളിപ്പെടുത്തലുമായി നടൻ സുധീർ സുകുമാരൻ
കൊച്ചി രാജാവ്, ഭയ്യ ഭയ്യ അടക്കമുള്ള നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് സുധീർ സുകുമാരൻ. ക്യാൻസറിനെ അതിജീവിച്ച ഒരാൾ കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. രക്തസ്രാവമുണ്ടായെങ്കിലും പൈൽസാണെന്ന് കരുതി ആദ്യം അവഗണിച്ചിരുന്നുവെന്ന് നടൻ പറയുന്നു. ഒരിക്കൽ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ മസിലിന് പഴയ പവറില്ലല്ലോ, എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അതും കാര്യമായെടുത്തില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ…