
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല; ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നു
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല. കർദിനാൾമാരുടെ പേപ്പൽ കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തിരഞ്ഞെടുത്തില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ആർക്കും കഴിഞ്ഞില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ഉച്ചക്കും വൈകിട്ടും രണ്ടു റൗണ്ടായി നടക്കും. 71 രാജ്യങ്ങളിൽ നിന്ന് വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇറ്റാലിയൻ കർദ്ദിനാൾ പിയട്രോ പരോളിൻ, ഫിലിപ്പിനോ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർദോ എന്നിവരിൽ ഒരാളാകും…