
സബ്സ്റ്റേഷനിൽ തീപിടിത്തം; ഹീത്രോ വിമാനത്താവളം അടച്ചു.
ഇലക്ട്രിക് സബ്സ്റ്റേഷനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന്ബ്രിട്ടണിലെ ഹീത്രോ വിമാനത്താവളംതാൽക്കാലികമായി അടച്ചിട്ടു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സബ്സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വിമാനത്താവളം അടച്ചിട്ടു.ഇതോടെ നിരവധി വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലത്തിലാണ് തീപിടിച്ച ഇലക്ട്രിക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രോ. ദിവസം രണ്ടര ലക്ഷം ആളുകളാണ് ഇവിടെ എത്തുന്നത്. ലോകത്തെ 180 കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്ന് അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ദിവസം 1400 സർവീസുകളാണ്…