
ബലിപെരുന്നാൾ ; ഖത്തറിൽ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ആടുകളുടെ വിൽപന ആരംഭിച്ചു
ബലിപെരുന്നാൾ കാലയളവിൽ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ആടുകളുടെ വിൽപന ശനിയാഴ്ച മുതൽ ആരംഭിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഡാം ഫുഡ് കമ്പനി, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വിൽപന. ജൂൺ 19 ബുധനാഴ്ച വരെ ഇതു തുടരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാൾ കാലത്ത് വിപണി ക്രമപ്പെടുത്തുക, ചരക്കുകൾക്ക് താങ്ങുവില നൽകുക, വില സ്ഥിരപ്പെടുത്തുക, വിതരണത്തിന്റെ ആവശ്യം വർധിക്കുന്ന സീസണുകളിൽ പ്രാദേശിക വിപണിയെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് ദേശീയ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ബലിപെരുന്നാൾ…