
സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് ഓസ്കർ നൽകാനൊരുങ്ങി അക്കാദമി
സിനിമയിലെ സ്റ്റണ്ട് വർക്കുകൾക്ക് ഇനി ഓസ്‌കർ ലഭിക്കും. 2028 മുതൽ സ്റ്റണ്ട്മാൻമാരുടെ പ്രയത്‌നത്തിനെ അംഗീകരിക്കാൻ തീരുമാനിച്ചതായി ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്‌സ് ആൻഡ് സയൻസസ് ഡയറക്ടർ ബോർഡ് അറിയിച്ചു. സിനിമയിലെ സ്റ്റണ്ട് വർക്കിന് സിനിമയോളം തന്നെ പഴക്കമുണ്ട്. എന്നാൽ സിനിമയിലെ ഏറ്റവും അപകടകരമായ ജോലിക്ക് അംഗീകാരം നൽകാനുള്ള തീരുമാനത്തിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. സ്റ്റണ്ട് വർക്കിനെ അവാർഡിന് പരിഗണിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ,…