നേഴ്സിങ് വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണൻ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല;  മരണത്തിൽ ദുരൂഹത: അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോഴിക്കോട് സർക്കാർ നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഞായറാഴ്ചയാണ് നാട്ടിൽ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ഹരിപ്രസാദ് പറയുന്നു.  ലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കമ്മീഷണർക്ക് പരാതി നൽകുമെന്നും ബന്ധു പറഞ്ഞു. അതേസമയം, ലക്ഷ്മിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇതിന് ശേഷം കോട്ടയത്തേക്ക്…

Read More

വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; പാലക്കാട് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരിമ്പ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ലോറിക്കടിയിൽ കുടുങ്ങിയതായി സംശയം. രക്ഷാദൗത്യം പുരോഗമിക്കുന്നു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം സിമന്റുമായെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേരുടെ…

Read More

റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമം; ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് മരിച്ചത് (17). വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം. നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ്…

Read More

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിർത്തലാക്കി കാനഡ; ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ  നിന്നുള്ള  വിദ്യാ‌ർത്ഥികൾക്ക് തിരിച്ചടി: പുതിയ നടപടിയുമായി കാനഡ

രാജ്യാന്തര വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. ഇന്ത്യ, ബ്രസീൽ, ചെെന, കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്. അപേക്ഷയും രേഖകളും സമർപ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സംവിധാനമാണ് അവസാനിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും തുല്യഅവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത…

Read More

ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിൽ ഇരുന്നു, ട്രെയിൻ വന്നത് അറിഞ്ഞില്ല; ഭോപ്പാലിൽ 20കാരന് ദാരുണാന്ത്യം

ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിൽ ഇരുന്ന 20കാരനായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കെ ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറും സുഹൃത്തും റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്നു. മൻരാജിന് എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മൻരാജ് തോമർ മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൻരാജ് തോമർ ഹെഡ്ഫോൺ വെച്ച് ഫോണിൽ എന്തോ സ്‌ക്രോൾ ചെയ്യുകയായിരുന്നുവെന്നും അതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്നും പൊലീസ്…

Read More

അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കോളേജ് ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂരിന് സമീപമുള്ള സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ആർട്ടിഫിഷൽ എൻജിനീയറിംഗിലെ മൂന്നാംവർഷ വിദ്യാർത്ഥിയായ പ്രഭു എന്ന പത്തൊമ്പതുകാരനാണ് പരിക്കേറ്റത്. കൈകാലുകൾ ഒടിഞ്ഞുതൂങ്ങുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ കൂട്ടുകാരോട് ഇടയ്ക്കിടെ പറഞ്ഞിരുന്നു. എത്ര ഉയരമുളള കെട്ടിടത്തിൽ നിന്നും സുരക്ഷിതമായി ചാടാൻ തനിക്കുകഴിയുന്നതിനൊപ്പം മറ്റുചില കാര്യങ്ങൾക്കുകൂടി കഴിവുണ്ടെന്നുമാണ്…

Read More

സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി തമിഴ് നാട്ടിൽ

കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ കൂപ്പർ ദീപു തമിനാട്ടിലെന്ന് സൂചന. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു. പ്രതിയെ താമസിയാതെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതി പരാതിക്കാരിയുടെ കാമുകന്‍റെ സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.  കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു…

Read More

നോൺ – വെജ് കൊണ്ടുവന്ന കുട്ടിയെ സസ്പെൻഡ് ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ക്ലാസിൽ നോൺ -വെജ് ഭക്ഷണം കൊണ്ടുവന്നതിന് മൂന്നാം ക്ലാസുകാരനെ സസ്‌പെൻഡ് ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണത്തിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അംരോഹ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ അംരോഹയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഹിൽട്ടൺ കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ അവിനാഷ് കുമാർ ശർമയോട് ജില്ലാ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാംസാഹാരം കൊണ്ടുവന്നതിനെ ചൊല്ലി പ്രിൻസിപ്പലും കുട്ടിയുടെ അമ്മയും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുസ്ലിം…

Read More

മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക വിലക്ക്

സംഘർഷം രൂക്ഷമാകുകയും വിദ്യാർഥി പ്രക്ഷോഭം വ്യാപകമാകുകയും ചെയ്ത പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിലക്കിയതായി റിപ്പോർട്ട്. സെപ്റ്റംബർ 15 വരെ അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് വിലക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ഡ്രോൺ ആക്രണമുണ്ടായതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം നൂറുകണക്കിന് വിദ്യാർഥികളാണ് ക്യാമ്പസിലും ഇംഫാലിലെ തെരുവുകളിലും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ആക്രമണത്തിനു പിന്നിലുള്ളവർക്കു…

Read More

മുംബൈ ടിസ്സിലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; റാഗിങ് സംശയിച്ച് പൊലീസ്

മുംബൈയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിഐഎസ്എസ്) വിദ്യാർഥിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പൊലീസ് റാഗിങ് സംശയിക്കുന്നു. ലഖ്നൗ സ്വദേശിയായ അനുരാഗ് ജയ്സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹ്യൂമൻ റിസോഴ്സ് പ്രോഗ്രാം വിദ്യാർഥിയായ അനുരാഗ് വെള്ളിയാഴ്ച രാത്രി വാഷിയിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് പോയതായി പറയുന്നു. പാർട്ടിയിൽ 150 വിദ്യാർഥികൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് കൂട്ടുകാർ ബലമായി വാതിൽ തുറന്നു. തുടർന്ന് വിദ്യാർഥിയെ ചെമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More