തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു

തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. തെക്കൻ ലബനനിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരിച്ചതായും സൈന്യം അറിയിച്ചു. ഇതോടെ 2023 ഒക്ടോബർ മുതൽ…

Read More

ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ

ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതിനിടെ, ആരോഗ്യനില മോശമാകുന്ന ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. അതിനിടെ, നാളെ നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുർഗാ പൂജ കാർണിവലും അന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു…

Read More

മുഖ്യമന്ത്രി രാജിവെക്കണം: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്: നാളെ മുതൽ ബ്ലോക്ക് തല സമരം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കെപിസിസി. ശനിയാഴ്ച (ഒക്ടോബര്‍ 5) മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം. ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും.  മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക…

Read More

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ പിന്തുണയ്ക്കില്ല; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചത്തെ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിവിധ…

Read More

ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; ശനിയാഴ്ച ജോലിയിൽ പ്രവേശിക്കും

ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 41 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. ഒപി ബഹിഷ്കരണം തുടരും.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Read More

ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു, എന്നാൽ രേഖാപൂർവം എഴുതി നൽകാൻ വിസമ്മതിച്ചു; സമരം തുടരാൻ കൊൽക്കത്തയിലെ ഡോക്ടർമാർ

കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം തുടരാൻ തീരുമാനിച്ചത്. ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെങ്കിലും എഴുതി നിൽകാത്തതിനാൽ ജോലി ബഹിഷ്കരിച്ചു സമരം തുടരുമെന്നു ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് 30 അംഗ ഡോക്ടർ സംഘം ചീഫ് സെക്രട്ടറി മനോജ് പന്തുമായുള്ള ചർച്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയത്. ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ…

Read More

കൊൽക്കത്ത കൊലപാതകം സമരം അവസാനിപ്പിക്കില്ല; സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്ന് ഡോക്ടർമാർ

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്ട‍ർമാരോട് നിർദ്ദേശിച്ചിരുന്നു. കൊൽക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ഇന്ന് വൈകിട്ട്…

Read More

സമരം കടുപ്പിച്ച് ഐഎംഎ; ഒപി സേവനം മുടങ്ങി

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങൾക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രികളിലെ പ്രധാനപ്പെട്ട വിഭാഗങ്ങൾ ഈയാഴ്ച പ്രവർത്തിക്കില്ലെന്നാണു വിവരം. അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകൾ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒ.പി.സേവനം മുടങ്ങി. സമരത്തിന് നഴ്‌സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് ആശുപത്രി സേവനങ്ങൾ…

Read More

എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കുന്ന നടപടി: വിദ്യാഭ്യാസ വകുപ്പിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ. പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നാണു പരിഷത്ത് പറയുന്നത്. ഇതു സംബന്ധിച്ചു ജില്ലകൾ തോറും നടത്താനിരിക്കുന്ന തുടർപ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘുലേഖയ്ക്കു രൂപം നൽകി. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലുൾപ്പെടെ 30% മാർക്ക് നിബന്ധന മൂലം…

Read More

ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല: അമ്മക്കൊപ്പം സമരത്തിന് ഒരുങ്ങി പ്രമോദ് കോട്ടൂർ

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കുറ്റം നിഷേധിച്ച് പ്രമോദ് കൂട്ടോളി. താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരൻ്റെ വീടിന് മുന്നിൽ സമരമിരിക്കും. ഈ കാര്യത്തിൽ എനിക്കെൻ്റെ അമ്മയെ ബോധ്യപ്പെടുത്തണമെന്നും അതിനായാണ് താൻ പരാതിക്കാരൻ്റെ വീടിന് മുന്നിലേക്ക് സമരത്തിനായി പോകുന്നതെന്നും പ്രമോദ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. ചേവായൂര്‍…

Read More