മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടി തുടരും; ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം: അമിത് ഷാ

ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന  നടപടികൾ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണത്തിന്‍റെ  അത്യാർത്തിക്ക് വേണ്ടി  യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച  കാണിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും. നിർദയവും സൂക്ഷ്മവുമായ…

Read More

സര്‍ക്കാര്‍ ചെലവില്‍ ഊണും ഉറക്കവും വേണ്ടാ; ജീവനക്കാർക്ക് കര്‍ശന നിര്‍ദേശവുമായി സാമൂഹികനീതി വകുപ്പ്

സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുത്. അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടിവന്നാല്‍ സൂപ്രണ്ടില്‍നിന്ന് അനുമതിതേടണം. അന്തേവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്. താമസിക്കുന്നവിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. രാത്രിയില്‍ ചുമതലയിലുള്ള ജീവനക്കാര്‍ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ജീവനക്കാര്‍ കഴിക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ കഴിക്കേണ്ടിവന്നാല്‍ സ്ഥാപന മാനേജ്മെന്റ്…

Read More

അപകടമുണ്ടായാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കും; റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കർശന നടപടി

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സ്വകാര്യ ബസ് ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ ബസിന്റെ പെര്‍മിറ്റ് ആറ്…

Read More

പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി; ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ്. സ്വകാര്യ ട്യൂഷൻ സെൻററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണം. പരീക്ഷാ തലേന്ന് തന്നെ ചോദ്യം ചോർത്തിയെന്ന് അവകാശപ്പെട്ടാണ് യൂ ട്യൂബ് ചാനലുകൾ പ്രഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷൻ, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾക്ക്…

Read More

ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി; ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണ്. ഇപ്പോൾ…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു; അന്വേഷിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ഉറപ്പ്: എം.വി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡൽഹിയിൽ മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കും. പാർട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിൻ്റെ…

Read More

‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം’; ഓണ്‍ലൈന്‍ സേവനങ്ങള്‍ കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

അപേക്ഷകള്‍ പരിഗണിക്കുന്നതിലും തീര്‍പ്പുകല്പിക്കുന്നതിലും മോട്ടോര്‍ വാഹനവകുപ്പിലെ ഒരുവിഭാഗം ജീവനക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്ന ആക്ഷേപം. പരാതിക്ക് പരിഹാരമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം (എഫ്.സി.എഫ്.എസ്.) കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഉത്തരവിട്ടു. പതിനൊന്ന് ഓണ്‍ലൈന്‍സേവനങ്ങളെ മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം’ നടപ്പാക്കുന്നത്. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്‌ളിക്കേറ്റ് ലൈസന്‍സ് അനുവദിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് എക്‌സ്ട്രാക്റ്റ്, ഒരു നിശ്ചിത വിഭാഗം ലൈസന്‍സ് ഒഴിവാക്കി…

Read More

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലായിരുന്നു തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ,…

Read More

‘കെഎസ്ആർടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി’; മന്ത്രി ഗണേഷ്‌കുമാർ

പത്തനംതിട്ടയിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ജീവനക്കാരുടെ സുരക്ഷ പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കണ്ടക്ടറെ അസഭ്യം പറഞ്ഞത് മാത്രമല്ല, മറ്റൊരു വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. വനിതാ കണ്ടക്ടർമാർക്ക് ആവശ്യമായ സുരക്ഷ നൽകും. അവർക്ക് ഇത്തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ അടിയന്തരമായി യൂണിറ്റിൽ അറിയിച്ചു കഴിഞ്ഞാൽ നിയമപരമായ നടപടി സർക്കാർ…

Read More