
കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും
എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും. ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്ഥലം സന്ദർശിക്കും. അതേസമയം വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ പറയുന്നത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ അവകാശപ്പെടുന്നത്. കുന്നത്തുനാട്ടിൽ ജനവാസ…