സ്റ്റാർട്ട്അപ്പ് രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ നേട്ടം; റിപ്പോർട്ട് പണം നൽകി തയ്യാറാക്കിയതെന്ന് വിഡി സതീശൻ 

സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48000 യു.എസ് ഡോളർ സ്റ്റാർട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം വിമർശിച്ചു. 2019-2021- കോവിഡ് കാലവുമായി താരതമ്യം ചെയ്ത് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം ഉണ്ടാക്കിയത്. 2021 മുതൽ 2024 വരെ സർക്കാർ റിപ്പോർട്ട് തയ്യാറാക്കൻ പണം കൊടുത്തു. രാജ്യത്ത്  മോദി സർക്കാർ…

Read More

സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുത്; കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്: ശശി തരൂർ

കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റവുമായി ശശി തരൂർ.സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് തരൂർ അഭിപ്രായപ്പെട്ടു.കേരള സർക്കാരിൻറെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാൽ കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്.കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന റിപ്പോർട്ട് പങ്കുവച്ചാണ് തരൂർ നിലപാട് മയപ്പെടുത്തുന്നത്. വ്യവസായവകുപ്പിന്‍റെ  സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു. പാർട്ടി ലൈനിൽ നിൽക്കണമെന്ന എഐസിസിയുടെ കർശന സന്ദേശമാണ് കെപിസിസി അധ്യക്ഷനും കൈമാറിയത്….

Read More