
ഖത്തർ എയർവേസ് സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ അവസാന ഘട്ടത്തിൽ
ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കംകുറിക്കുമെന്നും ഖത്തർ എയർവേസ് അറിയിച്ചു. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈൻ കൂടിയാണ് ഖത്തർ എസ്വേസ്. വ്യോമയാന മേഖലയിലെതന്നെ ഏറ്റവും വേഗത്തിലെ ഓൺ-ബോർഡ് ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രവർത്തനമായ ഈ ദൗത്യം ആഗോളതലത്തിൽ ആദ്യമായി എയർബസ് എ350 വിമാനങ്ങളിൽ ഏർപ്പെടുത്തുന്നു എന്ന പ്രത്യേകതയുമുണ്ട്….