
എസ്എസ്എൽസി ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കും; സംസ്ഥാനത്താകെ 4.27 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതി
2025 വർഷത്തെ എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് 3 മുതൽ 26 വരെ നടന്ന പരീക്ഷയിൽ സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696, പെൺകുട്ടികൾ 2,09,325. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631…