സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്-…

Read More

എസ്എസ്എൽസി പരീക്ഷ ; അടുത്ത വർഷം മുതൽ പരീക്ഷ രീതിയിൽ മാറ്റം വരും, എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും , മന്ത്രി വി.ശിവൻകുട്ടി

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ രീതി. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി. 99.69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ…

Read More

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.69 % വിജയം

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വർഷത്തെ വിജയം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാർത്ഥികളാണ് എല്ലാറ്റിലും എ പ്ലസ് നേടിയത്. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 9 മുതൽ 15 വരെ പുനർ മൂല്യ…

Read More

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 4.27 ലക്ഷം വിദ്യാർഥികൾ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക.  25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

Read More

എസ്എസ്എൽസി പരീക്ഷ; ഒരുക്കങ്ങൾ പൂർത്തിയായി, ഇത്തവണ പരീക്ഷ എഴുതുന്നത് നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 4 മുതൽ എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ 26…

Read More

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 25വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. മാർച്ച് ഒന്ന് മുതൽ 26വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.  ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ പശ്ചാത്തലത്തിൽ മാറ്റി.

Read More