
ശ്രീവിദ്യയുടെ വിൽപ്പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും എടുത്തിട്ടില്ലെന്ന് ഗണേഷ് കുമാര്‍
അന്തരിച്ച നടി ശ്രീവിദ്യയുടെ വിൽപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍ രംഗത്ത്. ശ്രീവിദ്യയുടെ വില്‍പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും താന്‍ എടുത്തിട്ടില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റിലാണ് ഗണേഷ് കുമാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിന്റെ പേരിലാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിച്ചെന്ന്…