ഒമാനില്‍ വസന്തകാലം ആരംഭിച്ചു

ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ നഗരങ്ങളിലെ താപനില ക്രമാനുഗതമായി ഉയരും. ശൈത്യകാലത്തില്‍ നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റം വരും ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ പ്രകടമാകും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മുഖ്ശിന്‍ പ്രദേശത്താണ്, 36.4 ഡിഗ്രി സെല്‍ഷ്യസ്. ഉം അല്‍ സമായിം (35.8 ഡിഗ്രി), മര്‍മൂര്‍, തുംറൈത്ത് (35.7 ഡിഗ്രി), ഹൈമ…

Read More