
അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു
അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഹെവി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് കുറഞ്ഞ വേഗപരിധി നിയമം ഒഴിവാക്കുന്നതെന്ന് അബൂദബി റോഡ് ഗതാഗത അതോറിറ്റിയായ അബൂദബി മൊബിലിറ്റി അറിയിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇ311 അഥവാ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗപരിധിയാണ് എടുത്തുകളഞ്ഞത്. അതിവേഗപാതയിലെ…