മതവിദ്വേഷ പരാമർശം; പി.സി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പിസി ജോർജ് അറസ്റ്റിലായത്. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ…

Read More

വിദ്വേഷ പരാമർശം; പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇന്നലെ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ പിസി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും…

Read More

മത വിദ്വേഷ പരാമർശ കേസ്: പിസി ജോർജ് ഇന്ന് ഹാജരാകും 

ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിലാണ് ഹാജരാവുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവർത്തകർക്കൊപ്പമാകും പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തുക. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം…

Read More

വിദ്വേഷ പരാമർശം; പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന്  ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. 

Read More

മതവിദ്വേഷ പരാമര്‍ശം; നിര്‍ബന്ധമായും ജയില്‍ശിക്ഷ ഉറപ്പുവരുത്തണം: ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

മതവിദ്വേഷ പരാമർശം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വാക്കാൽ പരാമര്‍ശം നടത്തി. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപ്പെടാന്‍ അവസരമുണ്ട്,…

Read More

ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തരവകുപ്പ് മുന്നോട്ടു വരണം; വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണം: കെ.ടി ജലീൽ

വിദ്വേഷ പരാമര്‍ശത്തില്‍പി.സി ജോർജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടത് എംഎൽഎ കെ.ടി ജലീൽ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജിനെതിരെ ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തരവകുപ്പ് മുന്നോട്ടു വരണം. അതുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോടു പ്രതികരിച്ചാൽ കേരളം ഭ്രാന്താലയമായി മാറും. അതുവഴി നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങുകയും കേരളത്തിന്റെ സൽപ്പേര് തകരുകയും ചെയ്യും. മലയാളികൾ ആർജിച്ച മതനിരപേക്ഷ…

Read More

ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്; ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ കേട്ടിട്ടില്ല: കെ.സുധാകരൻ

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വര്‍ഷം മുൻപു കേരളത്തെയോ രാജ്യത്തെയോ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങളിൽ അപൂര്‍വമായി സംഭവിക്കുന്ന അദ്ഭുതമായി മാത്രമേ ഗുരുദേവനെ കാണാന്‍ കഴിയൂ. ‘‘എട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ഏതാണ്ടൊരു ഭ്രാന്താലയം പോലെ ജാതിവ്യവസ്ഥയും…

Read More

എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; പറഞ്ഞത് അഴിമതിക്കെതിരെയെന്ന് അന്വേഷണ സംഘത്തോട് ദിവ്യ

എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരെയാണ്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്ന് ദിവ്യ പറയുന്നു. അതേസമയം കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. റിമാൻറിലുള്ള ദിവ്യയെ കസ്റ്റഡിയിൽ…

Read More

പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും; തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളു: വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കെ.സുധാകരന്‍  വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ സുധാകരൻ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ്…

Read More

എംബിബിഎസ് പ്രവേശനത്തിന് സംസാര, ഭാഷാ വൈകല്യങ്ങൾ തടസമാകില്ല; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സിൽ നിന്നും അയോഗ്യരാക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥ് എന്നിവരാണ് കേസിൽ വിധി പറഞ്ഞത്.നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തിൽ നിന്നും വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേഷനിലെ നിയമം റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി. എംബിബിഎസ് പ്രവേശനത്തിൽ ഇപ്പോഴത്തെ നിയമത്തിൽ…

Read More