
നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും; ദൃശ്യവിരുന്നൊരുക്കാൻ പ്രൊഫ.അമ്പിളിയും കൂട്ടരും, ‘വല’ സ്പെഷ്യൽ വിഡിയോ
ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി ‘വല’ ഫസ്റ്റ് സ്പെഷ്യൽ വിഡിയോ പുറത്ത്. വാഹനാപകടത്തിൽ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന നടൻ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോയിൽ വ്യക്തമാകുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്ന കഥാപാത്രമായാണ് നടൻ സിനിമയിലെത്തുന്നത്.ഫൺടാസ്റ്റിക്ക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സയൻസ് ഫിക്ഷനും കോമഡിയും…