
പൊങ്കാല പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ; നിലവിലെ ട്രെയിനിന് അധിക സ്റ്റോപ്പുകൾ
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു. 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും. അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍) 11ന് ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) തുറവൂര്‍, മാരാരിക്കുളം, പരവൂര്‍,…