
മനുഷ്യനേത്രങ്ങൾ കേന്ദ്രീകരിച്ച് സൗദി അറേബ്യ ആദ്യമായി ബഹിരാകാശ ഗവേഷണ ദൗത്യം ആരംഭിക്കുന്നു
മനുഷ്യന്റെ നേത്ര മൈക്രോബയോമിൽ രാജ്യത്തെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത പരീക്ഷണം ആരംഭിക്കാൻ സൗദി ഒരുങ്ങുന്നു. ബഹിരാകാശ ഗവേഷണ സംരംഭങ്ങൾക്ക് ഒരു നാഴികക്കല്ലാവുന്ന പദ്ധതി ഫലക് ഫോർ സ്‌പേസ് സയൻസ് ആൻഡ് റിസർച്, സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് പൂർത്തിയാക്കുക. ‘ഫ്രെയിം 2’ ന്റെ ഭാഗമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കണ്ണിലെ സ്വാഭാവിക സൂക്ഷ്മജീവികളെ മൈക്രോഗ്രാവിറ്റി എങ്ങനെ ബാധിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇത് ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിപ്ലവകരമായ ഉൾക്കാഴ്ചകൾ തുറക്കുകയും ഭൂമിയിലെ വൈദ്യശാസ്ത്ര ഗവേഷണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും….