
എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി കേന്ദ്ര കഥാപാത്രമാകുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച ‘കാവലാണെ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത് ….