
കുട്ടികളിലെ ലഹരി ഉപയോഗത്തിന് അറുതി വരുത്താൻ സാമൂഹിക ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി
കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടലും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണ് ലഹരി. സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. തുടർ നടപടികൾ എങ്ങനെ വേണമെന്നത് കൂട്ടായി ആലോചിക്കണമെന്നും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ക്രിയാത്മക നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന മേഖലയിൽ എന്തൊക്കെ ചെയ്യാമെന്ന്…