
‘ശോഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല, സതീഷിന് പിന്നിൽ ശോഭയാണെന്ന് വിശ്വസിക്കുന്നില്ല’; കെ സുരേന്ദ്രൻ
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ സുരേന്ദൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഞാനൊരിക്കലും ഇത് വിശ്വസിക്കില്ല, എന്റെ സഹപ്രവർത്തകയെ, പാർട്ടിയുടെ നേതാവിനെ ഒരു കാരണവശാലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാവരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരി പോലും ഞാൻ വിശ്വസിക്കില്ല. ശോഭ സുരേന്ദ്രന് ഇതിൽ ഒരു പങ്കുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്….